അടക്കത്തോട് : സമൂഹത്തിൽ വ്യാപിച്ച് വരുന്ന ലഹരി വ്യാപനത്തിനും ഉപയോഗത്തിനുമെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനും പുതുതലമുറയെ ലഹരി വസ്തുക്കളുടെ പിടിയിൽ നിന്നും അകറ്റുന്നതിനും വേണ്ട മുൻകരുതലുകളും ബോധവത്കരണവും നടത്തണമെന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു..പേരാവൂർ DYSP . കെ വി പ്രമോദൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ എക്സൈസ് ഇസ്പെക്ടർ . യേശുദാസൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പേരാവൂർ ബ്ലോക്ക് മെമ്പർ മേരിക്കുട്ടി ജോൺസൺ ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു മാനുവൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു..ഹെഡ്മാസ്റ്റർ . ജോസ് സ്റ്റീഫൻ, PTA പ്രസിസന്റ്. ജെയിംസ് അഗസ്റ്റിൻ, ലഹരി വിരുദ്ധ ക്ലബ്ബ് കൺ വീനർ . റിജോയ് എം എം , കുമാരി എൽസീന ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ തെരുവ് നാടകവും, ഗാനവും, ഫ്ലാഷ് മോബും അവതരിപ്പിച്ചു. വിദ്യാർത്ഥി കളും രക്ഷിതാക്കളും പൊതുജനങ്ങളും ചേർന്ന് ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ചു.
Adakkathodestjosephs