എടൂര്‍: സമരിറ്റന്‍ കിഡ്‌നി ഡയാലിസിസ് ഹെല്‍പ്പ് ഗ്രൂപ്പ് ട്രസ്റ്റിന്റെയും ഇരിട്ടി അമല മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍
സൗജന്യ ഹൃദയ-വൃക്ക രോഗ മെഗാ മെഡിക്കല്‍ ക്യാംപ് 6 ന് 9 മുതല്‍ 1 വരെ എടൂര്‍ മെന്‍സാക്രിസ്റ്റി ഓഡിറ്റോറിയത്തില്‍ നടക്കും. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമരിറ്റന്‍ ട്രസ്റ്റ് രക്ഷാധികാരി ഫാ.തോമസ് വടക്കേമുറിയില്‍ അധ്യക്ഷത വഹിക്കും.
കാര്‍ഡിയോളജിസ്റ്റ് ഡോ.ആന്‍ജോസ് പി.തങ്കച്ചന്‍, നെഫ്രോളജിസ്റ്റ് ഡോ.ടോം ജോസ് കാക്കനാട്ട് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കും. ഷുഗര്‍, ബിപി, യൂറിന്‍ പ്രോട്ടാന്‍, ബ്ലഡ് ക്രിയാറ്റിന്‍, ഇസിജി ടെസ്റ്റുകള്‍ ക്യാംപില്‍ സൗജന്യമായിരിക്കും. പ്രമേഹ രോഗ ചികിത്സയുടെ ഭാഗമായി കാലിന്റെ സ്പര്‍ശനശേഷി മനസിലാക്കുന്നതുള്‍പ്പെടെയുള്ള ആധുനിക പരിശോധനകളും ഉണ്ടാകും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എടൂര്‍ സെന്റ് മേരീസ് ഫൊറോന ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന ദേവാലയം സെക്രട്ടറിയുടെയും കൈക്കാരന്‍മാരുടെയും അടുത്തും എടൂര്‍ കോസ്മോ ബുക്ക് സ്റ്റാളിലും ട്രസ്റ്റ് ഭാരവാഹികളുടെയടുത്തും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക്: 8086428864 (പി.വി.ജോസഫ്) 9747914716 (ടി.വി. ജോസഫ്).
iritty