ഇരിട്ടി : ആറാളം ഫാം ഏരിയയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തന്ന യജ്‌ഞംരണ്ടാമത്തെ ദിവസം14 ആനകളെ വനത്തിൽ എത്തിച്ചു . രാവിലെ മുതൽ ആരംഭിച്ച ദൗത്യം ആറാളം ഫാം ബ്ലോക്ക് രണ്ടിൽ തമ്പടിച്ച 14 ആനകളെ കണ്ടെത്തി കാറ്റാടി റോഡിൽ നിന്ന് ആരംഭിച്ച് ചുട്ടകരി - നിരന്നപാറ - ഹെലിപ്പാട് - വട്ടക്കാട് - താളിപ്പാറ - കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് കയറ്റിവിട്ടു ട്ടു. ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവന്റെ നേതൃത്വത്തിൽ ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ, ആറാളം ഫാം സെക്യൂരിറ്റി ഓഫീസർ എം.എ. ബെന്നി , ഡെപ്യൂട്ടി തഹസീൽദാർമാരായ ഇ. രാധ , ബിജി ജോൺ എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടിയൂർ റെയ്ഞ്ച്, ആറളം വൈൽഡ്‌ലൈഫ് റെയ്ഞ്ച് ജീവനക്കാരും വാച്ചർമാരും, ആറളം ഫാം ജീവനക്കാരും ഉൾപ്പെടെ 35 ഓളം പേരാണ് ഇന്നലത്തെ ദൗത്യത്തിൽ പങ്കെടുത്തത് .
ആറളം ഫാമിൽ വരുന്ന ബ്ലോക്ക് 2 ൽ നിന്ന് രണ്ട് കൂട്ടങ്ങളിലായി 14 ആനകളെയാണ് താളിപ്പാറ - കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് കയറ്റിയത്. ദൗത്യത്തിലെ ആദ്യദിവസം നാല് ആനകളെയാണ് കട്ടിൽ എത്തിച്ചത് .ഇതോടെ ഫാമിലെ കൃഷിയിടത്തിൽ നിന്നും 18 ആനകളെ വനത്തിൽ എത്തിച്ചു . ആദ്യ ദിവസം കാട്ടിൽ കയറ്റിവിട്ടു ആനകൾ സോളാർ ഫെൻസിങ്ങ് തകർത്ത് രാത്രിയോടെ വീണ്ടും വെളിയിൽ വന്നിരുന്നു . പട്രോളിംഗ് സംഘം ആനകളെ രാത്രിതന്നെ കാട്ടിലേക്ക് തുരത്തിയിരുന്നു . ആനതുരത്തൽ ദൗത്യം ഇന്നും തുടരും. രാത്രി പട്രോളിംഗ് ചുമതല മൂന്ന് ടീമുകൾക്കാണ് .
araalm