‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ

‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ
Apr 4, 2025 02:58 PM | By Remya Raveendran

തിരുവനന്തപുരം :      എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി എന്ന പരാതി താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്താമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജബൽപൂർ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങൾ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ മറുപടി. സബ് കാ സാഥ് സബ്കാ വിശ്വാസ് ആണ് ഞങ്ങളുടെ നയം. എല്ലായിടത്തും ക്രിമിനലുകൾ ഉണ്ടാകുമല്ലോ. അല്ലാതെ സർക്കാരോ പാർട്ടിയോ ഒന്നുമല്ല ആക്രമണം നടത്തിയത്. ഈ വിഷയം ഞാൻ വിശദമായി പഠിച്ചിട്ടില്ല.

രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ് വഖഫ് ഭേദഗതി ബില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രീണന രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എം പി മാർ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ റവന്യു അവകാശങ്ങൾ കിട്ടുമെന്നും പറഞ്ഞു.

കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ അവരുടെ ഉത്തരവാദിത്വങ്ങൾ മറന്നു. മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ റവന്യു അവകാശങ്ങൾ കിട്ടും വരെ ബിജെപി കൂടെയുണ്ടാകും. മുനമ്പത്തിൻ്റെ റവന്യു അവകാശം ലഭിക്കാൻ സമയ പരിധി പറയാൻ കഴിയുമോയെന്ന ചോദ്യത്തോട് കേരളത്തിൽ ഒരു എൻഡിഎ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കൃത്യമായ സമയം പറയാൻ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Veenavijayancase

Next TV

Related Stories
കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

Apr 10, 2025 03:42 PM

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ...

Read More >>
ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Apr 10, 2025 03:36 PM

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
മദ്രസ പാഠപുസ്തക വിതരണം നടത്തി

Apr 10, 2025 03:16 PM

മദ്രസ പാഠപുസ്തക വിതരണം നടത്തി

മദ്രസ പാഠപുസ്തകവിതരണം...

Read More >>
ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

Apr 10, 2025 02:52 PM

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ...

Read More >>
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

Apr 10, 2025 02:43 PM

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍...

Read More >>
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

Apr 10, 2025 02:31 PM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ...

Read More >>
Top Stories