---
title: "ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281411/thiruvanaththapuram"
published_at: "2025-04-05T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f099aa1c478_Screenshot_2025-04-04_063112.jpg"
keywords: []
---

# ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം

> **Lead Summary:** **തിരുവനന്തപുരം** : ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് കുറച്ചുനേരം വെന്റിലേറ്ററിലാക്കിയിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം** : ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് കുറച്ചുനേരം വെന്റിലേറ്ററിലാക്കിയിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് എം.എം. മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281411/thiruvanaththapuram)