‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി
Apr 5, 2025 02:05 PM | By Remya Raveendran

തിരുവനന്തപുരം :  വഖഫ് നിയമ ഭേദഗതി ബില്ലിന് ശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കാത്തോലിക്ക സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസിലാക്കേണ്ടത് അതാണ്.

സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം നടത്തി. വെബ്സൈറ്റിൽ നിന്നും പിൻവലിച്ചെങ്കിലും പുറത്തുവന്നത് ആർഎസ്എസിന്റെ മനസിലിരിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.

സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപൽ സൂചനകളാണു തരുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർഎസ്എസിന്റെ യഥാർത്ഥ മനസിലിരിപ്പാണ്. സംഘപരിവാർ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണം.

Pinarayvijayan

Next TV

Related Stories
ഗുഡ് എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സമാപിച്ചു

Apr 5, 2025 10:33 PM

ഗുഡ് എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സമാപിച്ചു

ഗുഡ് എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ്...

Read More >>
ഗോത്രഭേരി സെമിനാര്‍ സംഘടിപ്പിച്ചു

Apr 5, 2025 07:14 PM

ഗോത്രഭേരി സെമിനാര്‍ സംഘടിപ്പിച്ചു

ഗോത്രഭേരി സെമിനാര്‍...

Read More >>
കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ സംഗമം

Apr 5, 2025 06:54 PM

കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ സംഗമം

കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ...

Read More >>
ലഹരിക്കെതിരെ 'അരുത് ആ ലഹരി' ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

Apr 5, 2025 06:36 PM

ലഹരിക്കെതിരെ 'അരുത് ആ ലഹരി' ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ 'അരുത് ആ ലഹരി' ജാഗ്രത സദസ്സ്...

Read More >>
പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Apr 5, 2025 05:17 PM

പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക്...

Read More >>
സർക്കാർ ആശുപത്രികൾ വേറെ ലെവലാകുന്നു! ഓണ്‍ലൈനായി ഒപി ടിക്കറ്റ്, ആപ്പിൽ ചികിത്സാ വിവരം, ഡിജിറ്റലായി പണമടയ്ക്കാം

Apr 5, 2025 04:47 PM

സർക്കാർ ആശുപത്രികൾ വേറെ ലെവലാകുന്നു! ഓണ്‍ലൈനായി ഒപി ടിക്കറ്റ്, ആപ്പിൽ ചികിത്സാ വിവരം, ഡിജിറ്റലായി പണമടയ്ക്കാം

സർക്കാർ ആശുപത്രികൾ വേറെ ലെവലാകുന്നു! ഓണ്‍ലൈനായി ഒപി ടിക്കറ്റ്, ആപ്പിൽ ചികിത്സാ വിവരം, ഡിജിറ്റലായി...

Read More >>
Top Stories

News Roundup