കേരള വ്യാപാരി വ്യവസായി സമിതി ഇരിട്ടി യൂണിറ്റും സാക് അക്കാദമിയും സംയുകതമായി ലഹരിക്കെതിരെ "അരുത് ആ ലഹരി " ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഇരിട്ടി സാക് അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി എക്സ്സൈസ് ഇൻസ്‌പെക്ടർ നെൽസൺ സി തോമസ് ഉൽഘടനം നിർവ്വഹിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും നൽകി.
സാക് അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരള വ്യാപാരി വ്യവസായ സമിതി വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ, സാക് സ്മാർട്ട്ഫോൺ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ട്രെയിനർ ബിജു കുര്യൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏരിയ യൂണിറ്റ് അംഗം മധു നന്ദിയും പറഞ്ഞു.
vigilance against drug