ഇരിട്ടി : പായം ഗവ. യുപി സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും 96 മത് വാർഷികവും രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. 80 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച സ്കൂളിന് മൂന്ന് നിലയിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത് . നിലവിൽ മൂന്ന് ക്ലാസ് മുറികളും മൂന്നു ടോയ്‌ലെറ്റും സ്റ്റെയർ റൂം, വരാന്ത എന്നിവ ഉൾപ്പെടെ ഒരു നിലയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നത് . ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു . പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ എൻഡോമെന്റ് വിതരണം നിർവഹിച്ചു.
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. സനില റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എ. ശ്രീല സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള, പായം ഗ്രാമപഞ്ചായത്ത് അംഗം പി. പങ്കജാക്ഷി, പ്രധാന അധ്യാപിക റഷീദ ബിന്ദു, ഇരിട്ടി ബിആർസി ബിപിസി ടി.എം. തുളസീധരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സതീഷ് മാസ്റ്റർ, പിടിഎ പ്രസിഡന്റ് ഷിതു കരിയാൽ, പി രാമകൃഷ്ണൻ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Iritty