7 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

7 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
Apr 6, 2025 03:08 PM | By Remya Raveendran

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. മറ്റ് ഏഴ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു, എന്നാൽ ഈ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല.

കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് നൽകിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Rainalert

Next TV

Related Stories
മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ്എഫ്ഐഒയ്ക്ക് നോട്ടീസയച്ച് ദില്ലി ഹൈക്കോടതി; കേസ് ബുധനാഴ്ച പരി​ഗണിക്കും

Apr 7, 2025 03:02 PM

മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ്എഫ്ഐഒയ്ക്ക് നോട്ടീസയച്ച് ദില്ലി ഹൈക്കോടതി; കേസ് ബുധനാഴ്ച പരി​ഗണിക്കും

മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ്എഫ്ഐഒയ്ക്ക് നോട്ടീസയച്ച് ദില്ലി ഹൈക്കോടതി; കേസ് ബുധനാഴ്ച...

Read More >>
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ്

Apr 7, 2025 02:53 PM

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ്

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം...

Read More >>
കരിയം കാപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന്  പരിക്ക്

Apr 7, 2025 02:39 PM

കരിയം കാപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കരിയം കാപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ...

Read More >>
എഐടിയുസിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

Apr 7, 2025 02:14 PM

എഐടിയുസിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

എഐടിയുസിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണയും...

Read More >>
നടിയെ ആക്രമിച്ച കേസ്:ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

Apr 7, 2025 12:07 PM

നടിയെ ആക്രമിച്ച കേസ്:ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്:ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി...

Read More >>
കഞ്ചാവ് കേസ്:  മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

Apr 7, 2025 11:28 AM

കഞ്ചാവ് കേസ്: മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യത; കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ്...

Read More >>
Top Stories