കീഴ്പ്പള്ളി : തൊഴിലുറപ്പ് തൊഴിലാളികൾ എഐടിയുസിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ച് ധർണയും സംഘടിപ്പിച്ചു . തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കാനുള്ള കുടിശ്ശിക വേതനം ഉടൻ വിതരണം ചെയ്യുക , തൊഴിൽ ദിനങ്ങൾ 200 ദിവസമാക്കി ഉയർത്തുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, വെട്ടിക്കുറച്ച് പദ്ധതി വിഹിതം പുനസ്ഥാപിക്കുക . തൊഴിലുറപ്പ് നിയമങ്ങൾ കർശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എഐടിയുസിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത് .
മാർച്ചും ധർണയും എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി ആറളം മേഖല സെക്രട്ടറി കെ ബി ഉത്തമൻ അധ്യക്ഷത വഹിച്ചു , നേതാക്കളായ കെ പി പത്മനാഭൻ , ശങ്കർ സ്റ്റാലിൻ , ഇ.സി അനീഷ്, സന്തോഷ് പാലക്കൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം ദേവിക കൃഷ്ണൻ സ്വാഗതവും . കൃഷ്ണകുമാരി നന്ദിയും പറഞ്ഞു, ചിഞ്ചു സുനിൽ , ഷീജ ഷിജു, ടി എം മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
Aitucmarch