മണത്തണ: ബജറ്റിൽ 4.5 കോടി രൂപ വകയിരുത്തിയ മണത്തണ - ഓടൻന്തോട് - റോഡ് നവീകരണ പ്രവർത്തികൾക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി അഡ്വ: സണ്ണി ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ റോഡ് ഡിവിഷനിലെ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, പൊതുപ്രവർത്തകരും സ്ഥലം സന്ദർശിച്ചു.
വീതി കുറഞ്ഞ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടുകൂടി സ്ഥലമെടുപ്പ് നടത്തി ആധുനീക രീതിയിൽ റോഡ് നവീകരണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥന്മാരും ജനപ്രതികളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
ഇതിന്റെ ഭാഗമായി വരും ദിവസം ഗുണഭോക്താക്കളെയും സ്ഥലം നൽകേണ്ടവരെയും ഒന്നിച്ച് ചേർത്ത് ജനപ്രതിനിധികളുടെ യോഗം മണത്തണയിൽ ചേരുവാൻ തീരുമാനിച്ചു. അഡ്വ: സണ്ണി ജോസഫ് എംഎൽഎക്ക് പുറമേ കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബേബി സോജ , സി.ജെ മാത്യു, ജോസ് എടനാട്ടുതാഴെ ,തോമസ് വി.വി, ജോയി ചെറുപറമ്പിൽ , ജോയി തൃക്കകുന്നേൽ, റോഡ് ഡിവിഷൻ ഉദ്യോഗസ്ഥന്മാരായ എ.ഇ. രേഷ്മ ടിവി, ബിജു.ടി. കെവിൻരാജ് .കെ, പ്രിൻസി .കെ .എം, എന്നിവർ സംബന്ധിച്ചു.
Manathana -Odenthode road maintenance