ഇരിട്ടി : പുന്നാട് എൽപി സ്കൂൾ 114 മത് വാർഷികാഘോഷം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി.വി. ശ്രീജ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക വി. ജ്യോതി , മാനേജർ കെ. ശാരദ, മുനിസിപ്പൽ കൗൺസിലർമാരായ കെ. സുരേഷ് , സമീർ പുന്നാട്, എൻ. സിന്ധു , റിട്ട. പ്രധാന അധ്യാപകൻ ജി . മണീന്ദ്രൻ , പിടിഎ പ്രസിഡന്റ് കെ. സജീഷ് , മദർ പിടിഎ പ്രസിഡന്റ് എം.പി. രേഷ്മ , റിട്ടയേർഡ് അധ്യാപകൻ കെ. വിജയൻ , എസ് ആർ ജി കൺവീനർ കെ. ജയ , സിദ്ധീഖ് മാസ്റ്റർ, സ്കൂൾ ലീഡർ ഫൈഹ മറിയം ലിളാർ എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ എം.പി. നളിനി , പി സജിത , രാജീവ് മാണിക്കോത്ത്, പി റാഷിദ , സിദ്ധീഖ് മാസ്റ്റർ എന്നിവരെ ആദരിച്ചു .
Punnadlpschool