കണ്ണൂർ : പാനൂര്‍ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം. റോഡിന് കുറുകെ ഓടിയ കാട്ടുപന്നിയിടിച്ച് ഒലിപ്പില്‍ സ്വദേശി ഖാലിദ് മമ്മുവിന്റെ കാറിന് കേടുപാടുകള്‍ പറ്റി. മേക്കുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടുപന്നിയിടിച്ചത്.
മേക്കുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖാലിദ് മമ്മു. മത്തി പറമ്പ് സേട്ടുമുക്കിൽ വച്ച് റോഡിന് കുറുകെ ഓടിവന്ന കാട്ടുപന്നി കാറിലിടിക്കുകയായിരുന്നു.ഇയാൾ സഞ്ചരിച്ചകെ എല്‍ 58യു 8081 ഇയോണ്‍ കാറിൻ്റെ ബോണറ്റ്, ബമ്പർ എന്നിവ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത ഓവിലേക്ക് വീണ കാട്ടുപന്നി ചാവുകയും ചെയ്തു.
Panoorkattupanni