കണ്ണൂർ :വീർപ്പാട്ഗാന്ധി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധജാഗ്രതാ സമിതി രുപീകരിച്ചു. വായനശാലയുടെ നേതൃത്വത്തിൽ പ്രദേശത്തുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വായനശാല പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ വായനശാല പ്രസിഡണ്ട് 'എം.ഒ പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആറളം സർക്കിൾ ഇൻസ്പെക്ടർ ' ആൻഡ്രി ക് ഗ്രോമിക്സാർ ഉദ്ഘാടനം ചെയ്തു. ആറളം എസ്.ഐ. അരുൺ വിശിഷ്ടാതിഥിയായി. ഇരിട്ടി എക്സൈസ് ഓഫീസർ നെൽസൻസാർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് വിശദീകരിച്ചു. 'ചടങ്ങിൽ വാർഡ് മെമ്പർമാരായ 'ശ്രീ യു.കെ സുധാകരൻ. ശ്രീമതി ബിന്ദു. യു.എസ്. എന്നിവരും കൂടാതെ മാത്തുക്കുട്ടി പന്തപ്ലാക്കൽ, എം ആർ ഷാജി , ശ്രീ സുരേന്ദ്രൻ. ബിബിൻസൺ പി.കെ, ജിനചന്ദ്രൻ.പി.പി എന്നിവർ ആശംശകൾ അർപ്പിച്ച് സംസാരിച്ചു.. തുടർന്ന് 41 അംഗ ജാഗ്രതാ സമിതി രൂപീകരിച്ചു.. ചെയർമാൻ യു കെ സുധാകരൻ( വാർഡ് മെമ്പർ ) വൈസ് ചെയർമാൻ യുഎസ് ബിന്ദു ( വാർഡ് മെമ്പർ) കൺവീനർ എം ഒ പവിത്രൻ മാസ്റ്റർ, ജോയിൻ കൺവീനർ സുരേന്ദ്രൻ, സെക്രട്ടറി പി കെ ദിനചന്ദ്രൻ. രക്ഷാധികാരികളായി. വേലായുധൻ ( ബ്ലോക്ക് പ്രസിഡണ്ട് ) കെ പി രാജേഷ്( പഞ്ചായത്ത് പ്രസിഡണ്ട് ) ആൻഡ്രിക് ഗ്രോമിക് ( സി ഐ ആറളം പോലീസ് സ്റ്റേഷൻ) നെൽസൺ തോമസ്( എക്സൈസ്) എം ആർ ഷാജി എന്നിവരെ തിരഞ്ഞെടുത്തു വീർപ്പാട് പ്രദേശം കേന്ദ്രീകരിച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്താനും തീരുമാനിച്ചു.
Iritty