എം എ ബേബി ജനറൽ സെക്രട്ടറി ; പിബി പാനലിന് അംഗീകാരം, പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു

എം എ ബേബി ജനറൽ സെക്രട്ടറി ; പിബി പാനലിന് അംഗീകാരം, പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു
Apr 6, 2025 03:53 PM | By Remya Raveendran

മധുര: സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോൺ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാവും. അതേസമയം, പാനലിനെതിരെ മത്സരിച്ച് ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തിയാണ് കരാഡ് മത്സരിച്ചത്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിന്‍റെ നേതൃ മുഖം കൂടിയാണ്. പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്. വോട്ടിംഗ് നടന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാർട്ടിയിൽ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാട് വോട്ടെടുപ്പിനു ശേഷം ഹാളിൽ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സിപിഎമ്മിനെ ബേബി നയിക്കും

1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിലെത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്.

Mababyjeneralsecretory

Next TV

Related Stories
മേനച്ചോടി ഗവൺമെൻറ് യു പി സ്കൂളിൽ കെട്ടിട ഉദ്ഘാടനവും യാത്രയയപ്പും നടത്തി

Apr 9, 2025 09:54 AM

മേനച്ചോടി ഗവൺമെൻറ് യു പി സ്കൂളിൽ കെട്ടിട ഉദ്ഘാടനവും യാത്രയയപ്പും നടത്തി

മേനച്ചോടി ഗവൺമെൻറ് യു പി സ്കൂളിൽ കെട്ടിട ഉദ്ഘാടനവും യാത്രയയപ്പും നടത്തി...

Read More >>
അവധിക്കാല കോഴ്സ്

Apr 9, 2025 07:59 AM

അവധിക്കാല കോഴ്സ്

അവധിക്കാല...

Read More >>
വീർപ്പാട് ഗാന്ധി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു

Apr 9, 2025 05:02 AM

വീർപ്പാട് ഗാന്ധി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു

വീർപ്പാട് ഗാന്ധി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലഗിരി വിരുദ്ധ ജാഗ്രത സമിതി...

Read More >>
കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

Apr 9, 2025 04:52 AM

കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ...

Read More >>
ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം: പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്

Apr 9, 2025 04:50 AM

ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം: പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്

ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം: പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി...

Read More >>
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

Apr 9, 2025 04:48 AM

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം...

Read More >>
Top Stories

News Roundup