കോളയാട് :കെ കെ ശൈലജ ടീച്ചർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ മേനച്ചോടി ഗവൺമെൻറ് യു പി സ്കൂളിനായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രീ സ്കൂൾ വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനവും സേവനത്തിൽ നിന്ന് വിരമിക്കുന്ന അനൂപ് മാസ്റ്റർക്കുള്ള യാത്രയയപ്പും നടന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.
കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി അധ്യക്ഷത വഹിച്ചു. കോൺട്രാക്ടർക്കുള്ള ഉപഹാര സമർപ്പണം കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാറും വിരമിക്കുന്ന അധ്യാപകനുള്ള ഉപഹാര സമർപ്പണം ഇരിട്ടി എ ഇ ഒ സി കെ സത്യനും നിർവഹിച്ചു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. ഹരി റിപ്പോർട്ട് അവതരിപ്പിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഉമാദേവി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയരാജൻ മാസ്റ്റർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പ്രദീപൻ പഞ്ചായത്ത് മെമ്പർമാരായ റീന നാരായണൻ ,പി സുരേഷ് , കെ വി ജോസഫ് , റോയി പൗലോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പി സുരേഷ് കുമാർ പ്രധാനാധ്യാപകൻ വി കെ ഈസ്സ , സാജൻ ചെറിയാൻ,എം രാജു , അനീഷ് കൊമ്മേരി , സുബിൻ കെ , അഖില ദിനീഷ്, എൻ സതീശൻ , ആശ മോഹൻ , ആഷ്മിക സുരേഷ് എന്നിവർ സംസാരിച്ചു.
Kolayad