ഇരിട്ടി : ഐ ആർ പി സി അയ്യൻകുന്നും ലയൺസ് ഇരിട്ടി സിറ്റി , ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരും സംയുകതമായി അങ്ങാടിക്കടവ് പ്ലാക്കിൽ ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചയാത്ത് വൈസ് പ്രസിഡൻറ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു . ഒ.എ. അബ്രാഹം അധ്യക്ഷത വഹിച്ചു . അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ , അങ്ങാടിക്കടവ് ഇടവക വികാരി ഫാ. ബോബൻ റാത്തപ്പള്ളി , കെ.വി. സക്കീർ ഹുസ്സൈൻ , സിബി വാഴക്കാല , ബിജോയി പ്ലാത്തോട്ടം ,പവിത്രൻ പായം , അഡ്വ. ആന്റണി പുളിയംമാക്കൽ ,സുധീഷ് ജോസഫ് ,ഒ.ടി. അപ്പച്ചൻ ,ജെയിംസ് പ്ലാക്കിൽ എന്നിവർ പ്രസംഗിച്ചു . 100 ൽ അധികം രോഗികൾ ക്യാമ്പിലെത്തി പരിശോധന നടത്തി . ആദ്യം രജിസ്റ്റർ ചെയ്ത 100 രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകി .
Medicalcamp