കണ്ണൂർ : ഋത്വിക്കും ആരാധ്യയും കണ്ണൂർ ജില്ല അണ്ടർ 9 ചെസ്സ് ചാമ്പ്യൻമാർ.9 വയസ്സിൽ താഴെയുള്ളവരുടെ കണ്ണൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ഋത്വിക്.കെ (കണ്ണൂർ)യും ഗേൾസ് വിഭാഗത്തിൽ ആരാധ്യ കൊമ്മേരി രജനീഷും(അഞ്ചരക്കണ്ടി) ജേതാക്കളായി.
ഓപ്പൺ വിഭാഗത്തിൽ ദിവിൻ വിജേഷ്, രാമാനുജൻ എം എസ്, റംസാൻ എം,എന്നിവർ രണ്ടു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്തമാക്കി. ഗേൾസ് വിഭാഗത്തിൽ ദേവന എസ് നമ്പിയാർ രണ്ടാം സ്ഥാനവും ഭാരവി കൃഷ്ണ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.7 വയസ്സിൽ താഴെയുള്ളവരുടെ സംസ്ഥാന തല ചെസ്സ് മത്സരത്തിൽ കിരീടം നേടിയ കുട്ടിയാണ് ആരാധ്യ.
ഇരു വിഭാഗങ്ങളിലും ആദ്യ രണ്ട് സ്ഥാനം നേടിയവർ, ഏപ്രിൽ 26,27 തീയതികളിൽ പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന അണ്ടർ 9 സ്റ്റേറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് യോഗ്യത നേടി.കണ്ണൂർ ജില്ല ചെസ്സ് ടെക്നിക്കൽ കമ്മിറ്റി മെമ്പർ മഹ്‌റൂഫ് മത്സരം ഉത്ഘാടനം ചെയ്തു.മഹ്‌റൂഫ്, ടോണി സെബാസ്റ്റ്യൻ, ശബരിരാജ് സി വി എന്നിവർ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റ്കളും വിതരണം ചെയ്തു.
Underninechesschambiyan