---
title: "മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281628/kannur"
published_at: "2025-04-06T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f1e3cd17ab5_Screenshot_2025-04-06_074508.jpg"
keywords: []
---

# മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു

> **Lead Summary:** പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂർ പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര താരമായിരുന്നു. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് രമായിരുന്നു. 1986-ൽ ഹവിൽദാറായാണ് ബാബുരാജ് കേരള പോലീസിന്‍റെ ഭാഗമാകുന്നത്.

## Article Content

പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂർ പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര താരമായിരുന്നു. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് രമായിരുന്നു. 1986-ൽ ഹവിൽദാറായാണ് ബാബുരാജ് കേരള പോലീസിന്‍റെ ഭാഗമാകുന്നത്.

വി.പി.സത്യൻ, ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്. കാലിക്കറ്റ് സർവകലാശാല ടീമിലും കളിച്ചു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പൊലീസില്‍നിന്ന് വിരമിച്ചു. കെഎപി അസിസ്റ്റന്‍റ് കമാൻഡന്‍റായാണ് ബാബുരാജ് വിരമിച്ചത്. സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് മൂരിക്കോവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281628/kannur)