കേളകം: അടക്കാത്തോട് നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ നവാഗതർക്കായി മദ്രസ പ്രവേശനോൽസവം നടത്തി. 'നേരറിവ് നല്ല നാളേക്ക് ' എന്ന പ്രമേയത്തിൽ നടക്കുന്ന മിഹ്റജാനുൽ ബിദായ മദ്റസ പ്രവേശനോത്സവത്തിൻ്റെ ഉൽഘാടനം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് സിയാസ് യമാനി ഉൽഘാടനം നടത്തി.
മദ്രസയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് നവാഗതരെ സ്വീകരിച്ചാനയിച്ചു. ബാസിത് ഫാളിലി, ഹംസ സഖാഫി, പള്ളി കമ്മറ്റി ഭാരവാഹികളായ കുഞ്ഞുമോൻ, എൻ.എ. താജുദ്ദീൻ, കെ.എ ഷൗക്കത്തലി, റ്റി.വൈ.റഷീദ്, ഷരീഫ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Adakkathod