‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച് പ്രധാനമന്ത്രി

‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച് പ്രധാനമന്ത്രി
Apr 21, 2025 03:29 PM | By Remya Raveendran

ഡൽഹി :   ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമഗ്രമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ നിന്ന് താൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചത്. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാർച്ച് 23 നാണ് അദ്ദേഹം തിരിച്ചെത്തിയത്.

2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത്‌ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകൾകൊണ്ടും ഫ്രാൻസിസ് മാർപാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങൾക്കിടയിലെ ആശയവിനിമയത്തെ ഫ്രാൻസിസ് മാർപാപ്പ പിന്തുണച്ചു. ​ഗസ്സയിലും യുക്രൈനിലും യുദ്ധത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് വേണ്ടി പ്രാർഥിച്ചു. സമാധാനത്തിന് വേണ്ടിയും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.

Primeministercondolense

Next TV

Related Stories
ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Apr 21, 2025 05:08 PM

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു...

Read More >>
മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം തടസപ്പെട്ടു

Apr 21, 2025 04:47 PM

മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം തടസപ്പെട്ടു

മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം...

Read More >>
72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പശുത്തൊഴുത്തിൽ

Apr 21, 2025 04:23 PM

72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പശുത്തൊഴുത്തിൽ

72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത്...

Read More >>
‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 21, 2025 02:42 PM

‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി...

Read More >>
ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

Apr 21, 2025 02:19 PM

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര...

Read More >>
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

Apr 21, 2025 01:49 PM

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍...

Read More >>
Top Stories

News Roundup