കണ്ണൂർ :ദേശിയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും സംയുക്തമായി നടത്തുന്ന ചുഴലിക്കാറ്റ് പ്രതിരോധ മോക്ക്ഡ്രിൽ ഏപ്രിൽ 11ആം തിയ്യതി വെള്ളിയാഴ്ച രാവിലെ 8മണി മുതൽ 12 മണി വരെ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സെമിനാരി വില്ല പരിസരത്ത് വച്ചു നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രദേശവാസികളെ മോക്ക്ഡ്രിൽ വേളയിൽ മാറ്റി പാർപ്പിക്കുന്നതായിരിക്കും.
ഒഴിപ്പിക്കൽ പ്രക്രിയയ്ക്കായി പോലീസ് ഫയർഫോഴ്‌സ് തുടങ്ങിയ വകുപ്പുകളോട് സഹരിക്കണമെന്നും ദുരന്തങ്ങളെ അഭിമുഖികരിക്കാനുള്ള ഈ പരിശീലന പരിപാടിയിൽ പരിഭ്രാന്തരാവാതെ പങ്കെടുത്ത് വിജയകരമായി ഫലപ്രാപ്തിയിൽ എത്തിക്കാൻ ശ്രമിക്കുമെന്നും പ്രതീക്ഷിച്ചുകൊള്ളുന്നു. രാവിലെ 8.30മുതൽ 9.30 മണി വരെ പൂളക്കുറ്റി - മേല വെള്ളറ - സെമിനാരി വില്ല റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
Kanichar