തൃശ്ശൂർ മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
Apr 11, 2025 04:40 AM | By sukanya

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. താനിശ്ശേരി സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ യുകെജി വിദ്യാര്‍ത്ഥി ആബേല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 വയസുള്ള ജോജോ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. തൊട്ടടുത്ത കുളത്തിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതി പറഞ്ഞ പ്രകാരമാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തള്ളിയിട്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ക് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി പറഞ്ഞു. വീടിനു സമീപത്ത് സ്വർണ്ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത്‌ നിന്നും ഇന്ന് വൈകിട്ട് 6.20 മുതലാണ് കുട്ടിയെ കാണാതായത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കുഞ്ഞിന് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു.

കുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന്റെ കരയിലിരുന്ന് ചൂണ്ടയിടുകയായിരുന്നു ജോജോ. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ തിരച്ചില്‍ നടത്തുമ്പോൾ ജോജോയും ഒപ്പം കൂടി. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ജോജോയെ പോലീസ് ചോദ്യം ചെയ്തത്. തുടർന്ന് ആണ് ജോജോ കുട്ടി കുളത്തിൽ ഉണ്ടെന്ന വിവരം പറഞ്ഞത്. അപ്പോഴേക്കും  കുട്ടിയെ കാണാതായി മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മോഷണക്കേസിലെ പ്രതി കൂടിയാണ് ജോജോ. കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധ ബന്ധത്തിന് വിധേയമാക്കാന്‍ ശ്രമിച്ചിരുന്നെന്നും കുഞ്ഞ് ചെറുത്തപ്പോള്‍ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്നും പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ മൃതദേഹം മാള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതി ജോജോയെ പൊലീസ് ഇപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Thrissur

Next TV

Related Stories
ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Apr 21, 2025 05:08 PM

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു...

Read More >>
മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം തടസപ്പെട്ടു

Apr 21, 2025 04:47 PM

മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം തടസപ്പെട്ടു

മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം...

Read More >>
72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പശുത്തൊഴുത്തിൽ

Apr 21, 2025 04:23 PM

72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പശുത്തൊഴുത്തിൽ

72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത്...

Read More >>
‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച് പ്രധാനമന്ത്രി

Apr 21, 2025 03:29 PM

‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച് പ്രധാനമന്ത്രി

‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച്...

Read More >>
‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 21, 2025 02:42 PM

‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി...

Read More >>
ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

Apr 21, 2025 02:19 PM

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര...

Read More >>
Top Stories

News Roundup