അടക്കാതോട്: അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ 10 / 4/2025 വ്യാഴാഴ്ച പി ടി എ ജനറൽ ബോഡി യോഗവും കേളകം ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഫർണിച്ചറുകളുടെ ഏറ്റുവാങ്ങൽ ചടങ്ങും നടന്നു.പിടിഎ പ്രസിഡൻറ് അൻസാദ് അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് ഉദ്ഘാടന കർമവുംപഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭ്യമാക്കിയ ഫർണിച്ചറുകളുടെ കൈമാറ്റൽ ചടങ്ങും നടത്തി.
പ്രധാന അധ്യാപിക പി എ ലിസി പദ്ധതി വിശദീകരണം നടത്തി.പിടിഎ വൈസ് പ്രസിഡണ്ട് ചെറിയാൻ കുന്നുംപുറം ,എസ് എം സി ചെയർമാൻ തോമസ് പയ്യപ്പള്ളിൽ ,എം പി ടി എ പ്രസിഡൻറ് സജിന എ,അധ്യാപകരായ ജിതിൻ ദേവസ്യ, ജിമ്മി മാത്യു , ഷാജി മാത്യു എന്നിവർ സംസാരിച്ചു.കുട്ടികൾക്കുള്ള അവധിക്കാല പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്തു.കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവലോകനവും അടുത്ത 2025 -26 അധ്യയനവർഷത്തേക്കുള്ള പ്ലാനിങ്ങും മീറ്റിംഗിൽ ചർച്ച ചെയ്തു.
Adakkathod