തിരുവനന്തപുരം : സപ്ലൈകോ അഞ്ച് സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചു.തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവക്ക് നാളെ മുതല്‍ പുതിയ വില. നാല് മുതല്‍ പത്ത് രൂപ വരെ കുറവുണ്ടാകും.
സംസ്ഥാനത്ത് തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ 19 വരെയാണ് ഉത്സവകാല ഫെയർ സംഘടിപ്പിക്കുന്നത്.
തുവരപരിപ്പിന്റെ വില 115 രൂപയില്‍ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയില്‍ നിന്നും 90 രൂപയായും വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും വന്‍പയറിന്റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്.
Supplyco