ഇരിട്ടി : മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഇരിട്ടി പോസ്റ്റ് ഓഫീസിൻ്റെ മുൻപിൽ നടന്ന സമരം കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ വിദ്വോഷവും ഹിംസയും കൊണ്ട് മാത്രം നിലനിൽക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ അദ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.അഖിൽ മുക്കുഴി മുഖ്യപ്രഭാഷണം നടത്തി. മനോജ്.എം.കണ്ടത്തിൽ, ബിബിൻ വിൽസൺ, റോണിറ്റ് തോമസ്, അനൽ സാബു, ജിൻസ്.കെ. ജോസ് എന്നിവർ പ്രസംഗിച്ചു.
Iritty