തലശ്ശേരി : കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിൽ ചാക്കുകളിലാക്കി വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ. വിവാഹവീട്ടിലെ മാലിന്യമാണ് തള്ളിയത്. കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽ പെട്ടത്.വിവാഹവീട്ടിൽ നിന്നും മറ്റും ഉൾപ്പെടെയുള്ള മാലിന്യം വലിയ ചാക്കുകളിലാക്കി തള്ളി അവ ഓലയിട്ട് മറച്ച നിലയിലായിരുന്നു. ഇതിന് സമീപത്തായ് തന്നെ തണ്ണിമത്തൻ കച്ചവടം ചെയ്യുന്നവരും മാലിന്യം തള്ളിയിരുന്നു. ഇത് കച്ചവടക്കാരെ കൊണ്ട് തന്നെ നീക്കം ചെയ്യിച്ചു.
തലശ്ശേരി റെയിൽവേപോലീസ് എസ്ഐ കെ വി മനോജ് കുമാർ, RPF ഉദ്യോഗസ്ഥരായ ഗംഗ സന്ദീപ്, റോജൻ മാനുവൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചെടുപ്പിച്ചത്.സമീപകാലത്തായ് റെയിൽവേയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് വർധിച്ചിരിക്കുകയാണ് എന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് തലശ്ശേരി റെയിൽവേപോലീസ് പറഞ്ഞു.
Thalasserykuyyaligate