തിരുവനന്തപുരം: തലസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി-ക്രിമിനല്‍ കേസുകളിലെ നടപടികള്‍ ഒഴിവാക്കുന്നതിന് വേണ്ടി ജില്ലാ കോടതിയും പൊലീസും അതിവേഗ പെറ്റി കേസ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രധാന കേസുകള്‍ പരിഗണിക്കാനാകാതെ പെറ്റിക്കേസുകള്‍ പരിഗണിച്ച് സമയനഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.
ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസം 30 വരെ ജില്ലയിലെ മുഴുവന്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ നടക്കുന്ന ഡ്രൈവില്‍ പിഴ അടച്ചു കേസ് തീര്‍ക്കാവുന്നതാണ്. വിവിധ പെറ്റിക്കേസുകളില്‍ പെട്ട് നിരവധി വര്‍ഷം കോടതി നടപടികളില്‍ കുരുങ്ങിയിട്ടുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാനും, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭിക്കുന്നതിനും ബുദ്ധിമുട്ടുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളത്.
High-speed petty case drive