ലഹരി വിമുക്ത കണ്ണൂര്‍; ഏകദിന പരിശീലന സംഘടിപ്പിച്ചു

ലഹരി വിമുക്ത കണ്ണൂര്‍; ഏകദിന പരിശീലന സംഘടിപ്പിച്ചു
May 1, 2025 07:55 AM | By sukanya

കണ്ണൂർ :നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ ഡയറക്റ്റ് ടാക്സസ് ആന്‍ഡ് നര്‍കോട്ടിക്സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം, പൊതു വിദ്യാഭ്യാസ വകുപ്പ്, വിമുക്തി മിഷന്‍, എസ് പി സി പ്രൊജക്റ്റ്, പോലീസ്, സാമൂഹ്യ നീതി വകുപ്പ്, ലഹരി വിമോചന കേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ലഹരി വിമുക്ത കണ്ണൂര്‍ അവബോധ രൂപീകരണ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ എസ് പി സി കേഡറ്റുകള്‍, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്‍.സി, പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍ രാജ് ഉദ്ഘാടനം ചെയ്തു. രാസപദാര്‍ഥങ്ങളോടുള്ള ലഹരിയെ ജീവിതത്തില്‍ നിന്നും തുരത്തിയോടിച്ച് ജീവിതമാണ് ലഹരി എന്ന സന്ദേശം ഓരോരുത്തരും ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവയര്‍നസ് ഓണ്‍ ദി ഡ്രഗ്സ് ആന്‍ഡ് ആഫ്റ്റര്‍ ഇഫക്ട്സ്, അണ്‍ലേര്‍ണിങ് ലീഡര്‍ഷിപ്പ് എന്നീ വിഷയങ്ങളില്‍ നര്‍കോട്ടിക് കണ്ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി അനീസ്, എന്‍.എസി.ഐ.എന്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ മിനു പ്രമോദ് എന്നിവര്‍ ക്ലാസെടുത്തു. പ്രതീക്ഷ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഫാ ജോസഫ് പൂവത്തോലില്‍, കൗണ്‍സിലര്‍ നവ്യ ജോസ്, വിമുക്തി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ ധീരജ് ദിലീപ്, വിമുക്തി സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സ്നേഹ മോള്‍ സ്‌കറിയ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. എന്‍.എ.സി.ഐ.എന്‍ അഡീഷണല്‍ ഡയറക്ടര്‍ സാബു ഫിലിപ്, എന്‍.എ.സി.ഐ.എന്‍ സൂപ്രണ്ട് ജെ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

kannur

Next TV

Related Stories
മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം.  ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു

May 2, 2025 07:55 AM

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഹിന്ദു സംഘടന നേതാവിനെ...

Read More >>
പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

May 2, 2025 07:48 AM

പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന്...

Read More >>
നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

May 2, 2025 06:16 AM

നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ്...

Read More >>
കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

May 2, 2025 06:13 AM

കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക്...

Read More >>
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി;  വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

May 1, 2025 08:44 PM

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ്...

Read More >>
ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക് ചുമതലയേറ്റു

May 1, 2025 07:14 PM

ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക് ചുമതലയേറ്റു

ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക്...

Read More >>
Top Stories

News Roundup

GCC News