---
title: "കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/287300/kannur"
published_at: "2025-05-02T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68141549a070e_IMG-20250502-WA0003.jpg"
keywords: []
---

# കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** പയ്യാവൂർ: അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി കാറിടിച്ചു മരിച്ചു. കണ്ണൂർ പയ്യാവൂർ ചമതച്ചാലിലാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ നോറ എന്ന മൂന്ന് വയസുകാരിയാണ് കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കുട്ടിയേയും അമ്മൂമ്മയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

## Article Content

പയ്യാവൂർ: അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി കാറിടിച്ചു മരിച്ചു. കണ്ണൂർ പയ്യാവൂർ ചമതച്ചാലിലാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ നോറ എന്ന മൂന്ന് വയസുകാരിയാണ് കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കുട്ടിയേയും അമ്മൂമ്മയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/287300/kannur)