---
title: "സ്വർണ്ണവും പണവും മോഷ്ടിച്ച കുട്ടി കള്ളൻ പോലീസ് പിടിയിൽ"
english_title: "Goldandcashrobery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/287422/goldandcashrobery"
published_at: "2025-05-02T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681493a25612a_1000081415.jpg"
keywords: []
---

# സ്വർണ്ണവും പണവും മോഷ്ടിച്ച കുട്ടി കള്ളൻ പോലീസ് പിടിയിൽ

> **Lead Summary:** **ഇരിട്ടി : **കഴിഞ്ഞ ദിവസം ഇരിട്ടിക്ക് സമീപം ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയ കുട്ടികള്ളനെ രണ്ട് ദിവസത്തിനുള്ളിൽ പോലീസ് പിടികൂടി . പ്രായപൂർത്തിയാകാത്ത മണികടവ് സ്വദേശിയാണ് കുട്ടിക്കള്ളൻ . ഇരിട്ടി ഭാഗത്തെ വഴിയോര കടയിൽ ജോലി ചെയ്‌തിരുന്ന പ്രതി തന്റെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി മാറ്റാൻവേണ്ടിയായിരുന്നു മോഷണം നടത്തിയത് എന്നാണ് പോലീസിന് നൽകിയ മൊഴി . വീട്ടുകാർ ജോലിക്ക് പോയസമയത്ത് വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി എട്ടു പവനും 18000 രൂപയും കവർച്ച നടത്തുകയായിരുന്നു . പ്രതിയെ ഇരിട്ടി എസ് എച്ച് ഒ എ. കുട്ടികൃഷ്ണനും, ഇരട്ടി ഡി വൈ എസ് പി ധനഞ്ജയ ബാബുവിന്റെ സ്പെഷ്യൽ സ്ക്വാഡ് ചേർന്ന പിടികൂടി.

## Article Content

**ഇരിട്ടി : **കഴിഞ്ഞ ദിവസം ഇരിട്ടിക്ക് സമീപം ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയ കുട്ടികള്ളനെ രണ്ട് ദിവസത്തിനുള്ളിൽ പോലീസ് പിടികൂടി . പ്രായപൂർത്തിയാകാത്ത മണികടവ് സ്വദേശിയാണ് കുട്ടിക്കള്ളൻ . ഇരിട്ടി ഭാഗത്തെ വഴിയോര കടയിൽ ജോലി ചെയ്‌തിരുന്ന പ്രതി തന്റെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി മാറ്റാൻവേണ്ടിയായിരുന്നു മോഷണം നടത്തിയത് എന്നാണ് പോലീസിന് നൽകിയ മൊഴി . വീട്ടുകാർ ജോലിക്ക് പോയസമയത്ത് വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി എട്ടു പവനും 18000 രൂപയും കവർച്ച നടത്തുകയായിരുന്നു . പ്രതിയെ ഇരിട്ടി എസ് എച്ച് ഒ എ. കുട്ടികൃഷ്ണനും, ഇരട്ടി ഡി വൈ എസ് പി ധനഞ്ജയ ബാബുവിന്റെ സ്പെഷ്യൽ സ്ക്വാഡ് ചേർന്ന പിടികൂടി.

രണ്ട് ദിവസം മുൻപ് രാവിലെ 7:30 ക്കും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇടയിലാരുന്നു മോഷണം നടന്നത് . പോലീസിന്റെ കൃത്യമായ ഇടപെടൽ കളവ് നടന്ന് രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെയും തൊണ്ടി മുതലകളും കണ്ടെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീൻ എസ് ഐ അശോകൻ, എ എസ് എൻ.എസ്. ബാബു , സി പി ഒ പ്രവീൺ ഊരത്തൂർ, ഇരിട്ടി ഡിവൈഎസ്പി സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ. എം. ഷിജോയ് , കെ.ജെ. ജയദേവ് എന്നിവരും ഉണ്ടായിരുന്നു . സമീപവാസിയുടെ മൊഴിയിൽ നിന്നും ലഭിച്ച ഇലട്രിക് സ്കൂട്ടർ അന്വേഷിച്ച പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുട്ടികള്ളനെ പിടികൂടുന്നത് . ഫിംഗർപ്രിന്റ് , ഡോഗ് സ്‌ക്വാഡ് സംഘവും കളവ് നടന്ന വീട്ടിൽ പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/287422/goldandcashrobery)