കണ്ണൂർ: ആരൊക്കെ എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയെന്ന വികസന നായകൻ്റെ ഉറച്ച നിലപാടുകളുടെ ഫലമായേ കേരള ജനത വിലയിരുത്തുകയുള്ളുവെന്ന് അഡ്വ. സണ്ണി ജോസഫ് എം എൽ എ പറഞ്ഞു. നാടിൻ്റെ വികസന കാഴ്ചപ്പാടിൽ ഉമ്മൻ ചാണ്ടി ഒരുപിടി നോട്ടിക്കൽ മൈൽ വേഗതത്തിൽ ആയിരുന്നു എന്ന സത്യം നാടിന്റെ പൊതുമനഃസാക്ഷി അഗീകരിച്ച വസ്തുതയാണ്.
വിഴിഞ്ഞം പദ്ധതിയിൽ ആറായിരം കോടിയുടെ അഴിമതി ആരോപണമുന്നയിച്ചവരാണ് ഇന്ന് പദ്ധതിയുടെ ശില്പി ചമഞ്ഞു നടക്കുന്നത്.അന്ന് അഴിമതി ആരോപണം പറഞ്ഞവർ പിന്നീട് അധികാരത്തിൽ വന്നിട്ട് പത്തുവർഷമാകുമ്പോഴും കരാറുമായി മുന്നോട്ട് പോയതല്ലാതെ അതിലൊരക്ഷരം മാറ്റിയതുമില്ല, അഴിമതിയുടെ കണികപോലും കണ്ടെത്താനുമായില്ല. രാഷ്ട്രിയ മര്യാദയോ ധാർമികതയോ ലവലേശമില്ലാതെ പറയുന്നത് അപ്പാടെ മാറ്റിപറയുന്ന സി.പി.എം ശൈലി വിഴിഞ്ഞം തുറമുഖ വിഷയത്തിലും കേരള ജനത കാണുകയാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ വികസന നായകൻ ഉമ്മൻചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ പ്രകടനത്തിനു ശേഷം കലക്ടറേറ്റിന് സമീപത്തെ ഗാന്ധി സ്ക്വയറിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.സണ്ണി ജോസഫ്. ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.കണ്ണൂർ ഡിസിസി ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് പ്രൊഫ. എ ഡി മുസ്തഫ , വി എ നാരായണൻ, അഡ്വ ടി ഒ മോഹനൻ,സജീവ് മാറോളി ,രാജീവൻ എളയാവൂർ ,മുഹമ്മദ് ബ്ലാത്തൂർ, ടി. ജയകൃഷ്ണൻ ,സുദീപ് ജെയിംസ് ,രജനി രാമാനന്ദ് ,വിവി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ,എം പി വേലായുധൻ,ബാലകൃഷ്ണൻ മാസ്റ്റർ ,രജിത്ത് നാറാത്ത് ,അജിത്ത് മാട്ടൂൽ ,പി മാധവൻ മാസ്റ്റർ ,സി വി സന്തോഷ് ,എം കെ മോഹനൻ ,ജോഷി കണ്ടത്തിൽ ,മോഹനൻ കെ ,വിജിൽ മോഹനൻ ,എം സി അതുൽ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കൊത്ത് ,കൂക്കിരി രാജേഷ് , സി എം ഗോപിനാഥ് , ഫർഹാൻ മുണ്ടേരി ,കെ ഉഷ കുമാരി ,കല്ലിക്കോടൻ രാഗേഷ് , മുണ്ടേരി ഗംഗാധരൻ, തുടങ്ങിയവർ നേതൃത്വം നൽകി.
Advsannyjoseph