സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
May 2, 2025 03:25 PM | By Remya Raveendran

തിരുവനന്തപുരം: ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മെയ് ആറിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.

മെയ് 2, 5, 6 തിയ്യതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മെയ് 3, 4 തിയ്യതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു..

അതേസമയം ഉയർന്ന താപനില മുന്നറിയിപ്പും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Rainalert

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം ; രോ​ഗികളെ മാറ്റുന്നു

May 2, 2025 09:31 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം ; രോ​ഗികളെ മാറ്റുന്നു

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക; രോ​ഗികളെ...

Read More >>
രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന് തുടക്കമായി

May 2, 2025 06:26 PM

രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന് തുടക്കമായി

രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന്...

Read More >>
യാത്രയപ്പ് നൽകി

May 2, 2025 05:15 PM

യാത്രയപ്പ് നൽകി

യാത്രയപ്പ്...

Read More >>
വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി ജോസഫ്

May 2, 2025 04:37 PM

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി ജോസഫ്

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി...

Read More >>
ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

May 2, 2025 03:36 PM

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക്...

Read More >>
സ്വർണ്ണവും പണവും മോഷ്ടിച്ച കുട്ടി കള്ളൻ പോലീസ് പിടിയിൽ

May 2, 2025 03:12 PM

സ്വർണ്ണവും പണവും മോഷ്ടിച്ച കുട്ടി കള്ളൻ പോലീസ് പിടിയിൽ

സ്വർണ്ണവും പണവും മോഷ്ടിച്ച കുട്ടി കള്ളൻ പോലീസ്...

Read More >>
Top Stories










News Roundup