ഇരിട്ടി : ഇന്ന്ലെ വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും കാറ്റിലും കരിക്കോട്ടക്കരി, കൊട്ടുകപ്പാറ, കമ്പിനി നിരത്ത്, പതിനെട്ടേക്കർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത കാറ്റ് വിശിയതിന്റെ ഭാഗമായി നിരവധി വീടുകൾ തകർന്നു . കരിക്കോട്ടക്കരിയിൽ മേരി ടിച്ചറിന്റെ വാടകക്ക് നൽകിയ വീടിന്റെ മുകളിലേക്ക് മരം പൊട്ടി വീണ് അടുക്കളഭാഗം പൂർണമായും നശിച്ചു.
കുട്ടികളും പ്രായമായവരും ആ സമയം വീടിന്റെ മുൻ ഭാഗത്ത് ആയതിനാൽ വൻ ദുരന്തം ഒഴിവായി.കൂടാതെ കൊട്ടുകപ്പാറ പള്ളിയുടെ റോഡിന്റെ മുൻവശത്ത് കശുമാവ് നിലംപൊത്തി, തൊട്ടടുത്തുo മെയിൽ റോഡിലും നിരവധി മരങ്ങൾ വീണ് ഏതാനും മണിക്കൂർ ഗതാഗതം തടസപ്പെടുകയും ചെയ്തു.
കമ്പിനിനിരത്ത് നിരവധി റബർ മരങ്ങളും കാറ്റിൽ കടപുഴകി വീണു.എടപ്പുഴ, മാഞ്ചോട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നിറയെ മരങ്ങൾ മറിഞ് വീഴുകയും വാഴയും റബറും ഒക്കെ നിലംപൊത്തി.
Iritty