‘പ്രാഥമിക റിപ്പോർട്ട് ഷോർട്ട് സർക്യൂട്ട് എന്നാണ്; വിദഗ്ധ പരിശോധന ഉണ്ടാകും’, മന്ത്രി വീണാ ജോർജ്

‘പ്രാഥമിക റിപ്പോർട്ട് ഷോർട്ട് സർക്യൂട്ട് എന്നാണ്; വിദഗ്ധ പരിശോധന ഉണ്ടാകും’, മന്ത്രി വീണാ ജോർജ്
May 3, 2025 01:47 PM | By Remya Raveendran

കോഴിക്കോട് :  കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായത് അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. വിദഗ്ദ്ധ പരിശോധനകൾ ഉണ്ടാകും. അടിയന്തിര ഉന്നതതല യോഗം ചേർന്നതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും ആരോഗ്യമന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.സാങ്കേതിക പരമായിട്ടുള്ള മറ്റ് പരിശോധനകൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.

വിശദമായ അന്വേഷണമാണ് നടക്കുക. DME യോട് റിപ്പോർട്ട്‌ തേടിയിട്ടുണ്ട്. രോഗികളെയെല്ലാം സ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചിട്ടുണ്ട്. രോഗികളുടെ ചികിത്സാ ചിലവ് വഹിക്കുന്ന കാര്യത്തിൽ യോഗം ചേർന്നതിന് ശേഷം മാത്രമേ പറയാൻ സാധിക്കുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടുന്ന പുതിയ ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ പുക ഉയർന്നത്.ഇതിന് പിന്നാലെ അഞ്ച് മൃതദേഹങ്ങൾ കാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റി.ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മരണം സംഭവിച്ചത് പുക ശ്വസിച്ചുള്ള ശ്വാസതടസ്സം മൂലം എന്നാണ് ആരോപണം. മെഡിക്കൽ കോളജ് അധികൃതർ ഇത് നിഷേധിച്ചെങ്കിലും മരിച്ചവരുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം, അപകടത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിട്ടുണ്ട്. മരിച്ച അഞ്ചുപേരുടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലാകും മരണകാരണത്തിൽ വ്യക്തത വരിക.

Kozhikkodmedicalcollege

Next TV

Related Stories
അടയ്ക്കാത്തോടിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

May 3, 2025 08:44 PM

അടയ്ക്കാത്തോടിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

അടയ്ക്കാത്തോടിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
തലശേരിയിലെ കൂട്ട ബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍

May 3, 2025 08:37 PM

തലശേരിയിലെ കൂട്ട ബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍

തലശേരിയിലെ കൂട്ട ബലാത്സംഗം: മൂന്ന് പേര്‍...

Read More >>
തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു

May 3, 2025 08:21 PM

തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു

തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്...

Read More >>
പരിയാരം മെഡിക്കൽ കോളേജ് - ചാച്ചാജി വാർഡ് പാർട്ടി സഹകരണ സംഘത്തിന് നൽകാൻ അനുവദിക്കില്ല : മാർട്ടിൻ ജോർജ്ജ്

May 3, 2025 05:29 PM

പരിയാരം മെഡിക്കൽ കോളേജ് - ചാച്ചാജി വാർഡ് പാർട്ടി സഹകരണ സംഘത്തിന് നൽകാൻ അനുവദിക്കില്ല : മാർട്ടിൻ ജോർജ്ജ്

പരിയാരം മെഡിക്കൽ കോളേജ് - ചാച്ചാജി വാർഡ് പാർട്ടി സഹകരണ സംഘത്തിന് നൽകാൻ അനുവദിക്കില്ല : മാർട്ടിൻ...

Read More >>
വേനൽ മഴയിലും കാറ്റിലും മലയോരത്ത് വീണ്ടും വ്യാപക നാശം

May 3, 2025 04:43 PM

വേനൽ മഴയിലും കാറ്റിലും മലയോരത്ത് വീണ്ടും വ്യാപക നാശം

വേനൽ മഴയിലും കാറ്റിലും മലയോരത്ത് വീണ്ടും വ്യാപക...

Read More >>
വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം മേധാവി

May 3, 2025 04:35 PM

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം മേധാവി

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം...

Read More >>
Top Stories

News Roundup