കണ്ണൂര്‍: തലശേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബീഹാര്‍ ദുര്‍ഗാപുര്‍ സ്വദേശി ആസിഫ്, പ്രാണപൂര്‍ സ്വദേശി സാഹബൂല്‍ എന്നിവരാണ് പിടിയിലായത്. തലശേരി റെയില്‍വേ ട്രാക്കിന് സമീപമുളള കുറ്റിക്കാട്ടില്‍ വച്ചാണ് കണ്ണൂര്‍ സ്വദേശിനിയെ പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു കേസിനാധാരമായ സംഭവം.
പീഡനശേഷം യുവതി അവശയായി റെയില്‍വെ ട്രാക്കില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട മറ്റുളളവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് പൊലീസ് മൊഴിയെടുക്കാന്‍ എത്തിയത്. അതിന് ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഇനിയും രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
Thalassery gang rape