ചെന്നൈ: വേളാങ്കണ്ണി തീർഥാടനത്തിന് പോയ നാല് മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. തീർഥാടകർ സഞ്ചരിച്ച ഒമ്നി വാൻ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്.
എഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ തിരുവാവൂരിന് സമീപത്തെ തിരുത്തുറൈപൂണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് ഓമ്‌നിവാന്‍ കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്.
Accidentaldeath