മലപ്പുറം:സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
2022ൽ റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2014-ൽ സംസ്ഥാന സർക്കാറിന്റെ 'വനിതാരത്‌നം' അവാർഡ് നേടി. "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്"എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്.
Malappuram