കേളകം: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നാളെ (ഞായർ) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതുജനങ്ങൾക്കായി 04/05/25 ഞായറാഴ്ച ഹൈസ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കണ്ണൂർ ബേബി മെമ്മോറിയൽ ആസ്പത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്ക് പ്രത്യേക കിഴിവുകൾ ഉണ്ടായിരിക്കുന്നതാണ് എന്നും സംഘാടകർ അറിയിച്ചു.
medical camp in Adakkathode