കണ്ണൂർ :നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂരിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎന്‍എം നഴ്സ്, മള്‍ട്ടി പര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍, മള്‍ട്ടി പര്‍പസ് വര്‍ക്കര്‍, എംപിഡബ്ല്യു (പഞ്ചകര്‍മ അസിസ്റ്റന്റ്), ആയുര്‍വേദ തെറാപിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ ഓഫീസില്‍ മെയ് ഒന്‍പതിന് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 0497 2944145
Applynow