കണ്ണൂർ :പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലേക്ക് പട്ടിക വര്‍ഗക്കാരായ ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 12 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. ഫോണ്‍: 8848242535, 9496284860
Admission