ഇരിട്ടി: കീഴ്പ്പള്ളി വിയറ്റ്നാമിന് സമീപം ഇരുചക്ര വാഹനവും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനം വകുപ്പിന്റെ താത്കാലിക വാച്ചർ മരിച്ചു. ഇരുചക്രവാഹന യാത്രികനായ വനം വകുപ്പിലെ താത്കാലിക വാച്ചർ ആറളം ഫാം ഏഴാം ബ്ലോക്കിലെ പി.കെ. ബാബു (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30 മണിയോടെ ആയിരുന്നു അപകടം. നൈറ്റ് ഡ്യൂട്ടിക്കായി വിയറ്റനാമിലെ ഫോറസ്റ്റ് ഔട്പോസ്റ്റിലേക്ക് പോകുന്നതിനിടെ വിയറ്റനാമിന് സമീപത്തായിരുന്നു അപകടം. അമിതവേഗതയിൽ എതിരെ വരികയായിരുന്ന വാൻ ബാബു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു സ്‌കൂട്ടിയിലും ഇടിച്ച ശേഷമാണ് വാൻ നിന്നത്. ബാബുവിനെ ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രഞ്ജിനി. മക്കൾ: അശ്വതി, അശ്വിൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
accident n Keezhpally