പായം : പായം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം കിളിയന്തറ 32 നഗർ കുട്ടികൾക്കും യുവാക്കൾക്കുമായുള്ള നാസിക് ബാൻഡ് സെറ്റ് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ.വിനോദ്കുമാർഅധ്യക്ഷനായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ ജെസി പി.എൻ, വി. പ്രമീള,മെമ്പർമാർ അനിൽ എം കൃഷ്ണൻ, ബിജു കോങ്ങാടൻ, സി ഡി സി ചെയർപേഴ്സൺ സ്മിതാ രജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്, പി എൻ സുരേഷ് എന്നിവർ സംസാരിച്ചു.
Payam