---
title: "കമ്മ്യൂണിക്കോർ നാലാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി"
english_title: "  CommuniCor cohabitation study camp has begun."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291267/communicor-cohabitation-study-camp-has-begun"
published_at: "2025-05-20T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682cb42f1fcaa_WhatsApp_Image_2025-05-20_at_22.21.53_(1).jpeg"
keywords: []
---

# കമ്മ്യൂണിക്കോർ നാലാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

> **Lead Summary:** ആറളം : കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിൻ്റെ നാലാം ഘട്ട പരിശീലനത്തിന് ആറളം വന്യ ജീവി സങ്കേതത്തിൽ തുടക്കമായി. ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശേഷി വികസിപ്പിക്കുകയും.അത് വഴി കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്ക് അകത്തും പുറത്തും തദ്ദേശിയ മേഖലയിലെ കുട്ടികൾക്ക് അവസരം നൽകാനുമാണ് പദ്ധതിലക്ഷ്യം.

## Article Content

ആറളം : കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിൻ്റെ നാലാം ഘട്ട പരിശീലനത്തിന് ആറളം വന്യ ജീവി സങ്കേതത്തിൽ തുടക്കമായി. ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശേഷി വികസിപ്പിക്കുകയും.അത് വഴി കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്ക് അകത്തും പുറത്തും തദ്ദേശിയ മേഖലയിലെ കുട്ടികൾക്ക് അവസരം നൽകാനുമാണ് പദ്ധതിലക്ഷ്യം.

കണ്ണൂർ ജില്ലയിൽ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ മേഖലയിൽ ആണ് പദ്ധതി ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച നാലാമത്തെ സഹവാസ ക്യാമ്പ് ആറളം ഫാമിംഗ് കോർപ്പറേഷൻ എം ഡി . എസ് . സുജീഷ് KAS ഉദ്ഘാടനം ചെയ്തു. ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ് അധ്യക്ഷത വഹിച്ചു . ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആനിമേറ്റർ വി ആർ സുനിത, എ കെ സനിത തുടങ്ങിയവർ സംസാരിച്ചു. പുനരധിവാസ മേഖലയിലെ 12നും 18 നും ഇടയിൽ പ്രായമുള്ള 30 കുട്ടികൾ ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. 2 ബാച്ചുകളിലായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിശീലനങ്ങളാണ് കമ്മ്യൂണിക്കോർ പദ്ധതി വഴി നടപ്പിലാക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291267/communicor-cohabitation-study-camp-has-begun)