---
title: "കണ്ണൂരിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291918/kannur"
published_at: "2025-05-24T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68316a22617d1_Screenshot_2025-05-24_121050.jpg"
keywords: []
---

# കണ്ണൂരിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** കണ്ണൂർ: തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പെയിൻറിങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽവീട്ടിൽ ഇ. ഷിജിത്തിനാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ: തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പെയിൻറിങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽവീട്ടിൽ ഇ. ഷിജിത്തിനാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മഴയത്ത് വീട്ടിലേക്ക് മടങ്ങുംവഴിയാണ് പിണറായി-പാറപ്രം റോഡിൽവെച്ച് തെങ്ങിന്റെ മേൽഭാഗം പൊട്ടി ഷിജിത്ത് യാത്രചെയ്തിരുന്ന ബൈക്കിനുമുകളിൽ പതിച്ചത്. അപകടത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291918/kannur)