കേളകം:കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായിപ്രഖ്യാപിച്ചു.കേളകം പഞ്ചായത്ത് ഓഫീസ് ഹാളില്‍ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് സി.ടി അനീഷ് പഞ്ചായത്തിനെ ദാരിദ്രമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.വാർഡ് തലത്തിൽ വളണ്ടിയർമാരെ നിയമിച്ചും ഉദ്യോഗസ്ഥതലത്തിൽ നടത്തിയ പരിശോധനയിലും 64 അതി ദരിദ്രരെ കണ്ടെത്തുകയും അവരുടെ പ്രശ്നങ്ങൾ പഠിച്ച് ചികിത്സ സഹായം വേണ്ടവർക്ക് സഹായം ചെയ്യുകയും, റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാനമാർഗ്ഗം, ഭക്ഷണം എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്താണ് ഇവരെ അതിദാരിദ്ര്യത്തിൽ നിന്ന് വിമുക്തരാക്കിയത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകൂറ്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പി ആർ രാജശേഖരൻ, ഐസിഡിഎസ് സൂപ്പർവൈസർ ജിഫ്രി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ സജീവൻ പാലുമി, പ്രീത ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ ജോണി പാമ്പാടിയിൽ, ലീലാമ്മ ജോണി, ബിനു മാനുവൽ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പി എം രമണൻ, വികസന സമിതി കൺവീനർ ജോർജുകുട്ടി കുപ്പക്കാട്ട്, സിഡിഎസ് ചെയർപേഴ്സൺ മോളി തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Kelakamgramapanchayath