---
title: "ആറളം പുനരധിവാസ മേഖലയിൽ കാട്ടാനകൾ വീടിന് നേരെയുള്ള ആക്രമണം തുടരുന്നു ; നാലുമാസത്തിനുള്ളിൽ പൊളിച്ചത് 17 ൽ അധികം ഷെഡുകൾ"
english_title: "Aaralamfam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298392/aaralamfam"
published_at: "2025-06-25T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bb0717dc4a_1000101341.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിൽ കാട്ടാനകൾ വീടിന് നേരെയുള്ള ആക്രമണം തുടരുന്നു ; നാലുമാസത്തിനുള്ളിൽ പൊളിച്ചത് 17 ൽ അധികം ഷെഡുകൾ

> **Lead Summary:** **ഇരിട്ടി : **ആറളം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ശല്യം നിരന്തരം തുടരുകയാണ്. രാത്രിയും പകലും വിത്യാസമില്ലാതെ വീടിനോട് ചേർന്ന ഷെഡും കുടിലുകളും കൃഷിയുമാണ് ആനകൾ നശിപ്പിക്കുന്നത് . ഇന്നലെ രാത്രി 10 .30 ഓടെയാണ് ബ്ലോക്ക് 7 ലെ കൈതതോട് മേഖലയിലെ സിബിയുടെ വീടിന്റെ വർക്ക് എറിയയും ഷെഡും അസ്പറ്റോസ് ഷീറ്റ് ഉൾപ്പെടെ ആന തകർത്തത് . വീടിന്റെ മുറ്റത്തുനിന്ന പ്ലാവിലെ ചക്ക പറിച്ച് തിന്ന ശേഷമായിരുന്ന ആന വീടിന് നേരെ തിരിഞ്ഞത് .15 മിനിറ്റോളം വീടിന്റെ പരിസരത്ത് തന്നെ നിന്ന ആന വീട്ടുകാർ ശബ്ദം വെച്ചതോടെ ഷെഡും വർക്ക് ഏറിയയും തകർക്കുക ആയിരുന്നു .

## Article Content

**ഇരിട്ടി : **ആറളം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ശല്യം നിരന്തരം തുടരുകയാണ്. രാത്രിയും പകലും വിത്യാസമില്ലാതെ വീടിനോട് ചേർന്ന ഷെഡും കുടിലുകളും കൃഷിയുമാണ് ആനകൾ നശിപ്പിക്കുന്നത് . ഇന്നലെ രാത്രി 10 .30 ഓടെയാണ് ബ്ലോക്ക് 7 ലെ കൈതതോട് മേഖലയിലെ സിബിയുടെ വീടിന്റെ വർക്ക് എറിയയും ഷെഡും അസ്പറ്റോസ് ഷീറ്റ് ഉൾപ്പെടെ ആന തകർത്തത് . വീടിന്റെ മുറ്റത്തുനിന്ന പ്ലാവിലെ ചക്ക പറിച്ച് തിന്ന ശേഷമായിരുന്ന ആന വീടിന് നേരെ തിരിഞ്ഞത് .15 മിനിറ്റോളം വീടിന്റെ പരിസരത്ത് തന്നെ നിന്ന ആന വീട്ടുകാർ ശബ്ദം വെച്ചതോടെ ഷെഡും വർക്ക് ഏറിയയും തകർക്കുക ആയിരുന്നു .

പുനരധിവാസ മേഖലയിൽ ചുറ്റിത്തിരിയുന്ന അപകടകാരിയായ മോഴയാന ആണ് സിബിയുടെ വീടിന് നേരെ ആക്രമിച്ചത് . ബ്ലോക്ക് 13 ൽ വെള്ളി, ലീല ദമ്പതികളെ കൊന്നതും മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത് . പരിസരവാസികൾ ലൈറ്റ് അടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ആണ് ആന പരാക്രമം അവസാനിപ്പിച്ച് പിന്മാറിയത് .സിബിയും ഭാര്യയും മൂന്ന് കുട്ടികളുമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത് . ഭയന്ന് വിറച്ച് കുടുംബം സഹായത്തിനായി ആർ ആർ ടി വിളിച്ചെങ്കിലും ആന ഇവിടെ നിന്നും പിന്മാറിയ ശേഷമാണ് വനപാലകർ സ്ഥലത്തെത്തിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298392/aaralamfam)