ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റിൽ സായുധ സംഘത്തിന്റെ ആക്രമണം. സമീപവാസികളായ ആളുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. മൂന്നു വാഹനങ്ങളിലായി ആയുധങ്ങളുമായി എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ നാട്ടുകാരായ അഞ്ചു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജി കുറ്റിയാടൻ (47), കെ. കെ. സുജിത്ത് (38), ആർ. വി. സതീശൻ (42 ),കെ. ജിതേഷ് (40 ), പി. രഞ്ജിത്ത് (29) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലും കണ്ണൂരിലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ' വൈകുന്നേരം 7 മണിയോടെ ആയിരുന്നു അക്രമം. ഒഴിവു ദിവസങ്ങളിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുംനിരവധി പേര് എത്തുന്ന പ്രേദേശമാണ് ഇവിടം. ഞായറാഴ്ചയായതിനാൽ നൂറുകണക്കിന് പേര് ഇവിടെ എത്തിയിരുന്നു. വൈകുന്നേരം 4 മണിയോടെ ഇവിടെ എത്തിയ ഒരു സംഘം സ്ഥലത്തുണ്ടായിരുന്ന ചിലരുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് ഇതെന്നാണ് കരുതുന്നത്. ആക്രമണം നടത്തി തിരിച്ചു പോകുന്ന വാഹനം നാട്ടുകാരെ ഇടിച്ചിടുകയും ഇതിൽ ഒരു വാഹനം എടക്കാനത്ത് പുഴക്കരയിലേക്കു മറിയുകയും ചെയ്തു.

അക്രമിച്ചത് കൊട്ടേഷൻ സംഘം ആണെന്നാണ് നാട്ടുകാർ പറയുന്നത്. ഇരിട്ടി പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണ ആരംഭിച്ചു. മറിഞ്ഞു കിടക്കുന്ന വാഹനത്തിനും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 15 പേർക്കെതിരെ കേസെടുത്തു.
Edakkanom