ഇരിട്ടി :ഇരിട്ടിയുടെ ഹൃദയത്തിലേക്ക് കാഴ്ചയുടെ വിസ്മയം തീർക്കാൻ 'അമ്മാസ് ഐ കെയർ ' മൾട്ടി ബ്രാൻഡ് ഒപ്റ്റിക്കൽ സ്റ്റോർ യൂണിറ്റി കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് റെജി തോമസിന്റെ സാന്നിധ്യത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ആദ്യ വിൽപ്പന ഷണ്മുഖന് കൈമാറി.

iritty