കണ്ണൂർ: കുളിക്കുന്നതിനിടയിൽ കുളത്തിൽ മുങ്ങിതാണ യുവാവിന് രക്ഷകനായി അയൽവാസി .പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ ഇന്ന് കാലത്താണ് സംഭവം. നഗരത്തിലെ താമസക്കാരനായ കാർത്തിക് എന്ന 22 കാരൻ കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിതാഴുകയായിരുന്നു. ഇതറിഞ്ഞ സമീപവാസിയായ ആഷിൽ ഉടനെ കുളത്തിലിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന രക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേക്കും മുങ്ങിത്താണ യുവാവിനെ രക്ഷകനായ യുവാവ് കരക്കെത്തിച്ചിരുന്നു.
ഉടനെ ഫയർ സർവീസ് അംഗങ്ങളുടെ നേതൃത്വത്തിൽ സി പി ആർ നൽകി. ബോധം ലഭിച്ചതിനെ തുടർന്ന് സേനയുടെ ആംബുലൻസിൽ പ്രാഥമിക ചികിത്സ നൽകി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം ആഷിലിനെയും വിവരം അറിയിച്ച അയൽവാസി ശുഭയെയും സേന അഭിനന്ദിച്ചു.സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ, സീനിയർ ഫയർ ഓഫീസർ വി കെ അഫ്സൽ,ഫയർ ഓഫീസർമാരായ ഷിജോ,ശ്രീകേഷ് ടി കെ, മഗേഷ് പി വി , രഞ്ജു കെ,സാബിർ എൻ ,വിനോയ് ഫറോസ് ,ഷിജു സി എം , ഹോംഗാർഡ് പുരുഷോത്തമൻ കെ എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Aashilkannur